Monday 27 January 2020 12:16 PM IST : By സ്വന്തം ലേഖകൻ

‘പന്ത്രണ്ട് വർഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പിൽ’! ഓർമച്ചിത്രം പങ്കുവച്ച് അനുശ്രീയുടെ കുറിപ്പ്

anusree

റിപ്പബ്ലിക് ദിനത്തിൽ മലയാളത്തിന്റെ പ്രിയനടി അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വേറിട്ട പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

പന്ത്രണ്ട് വർഷം മുമ്പ്, വിദ്യാർഥിയായിരുന്ന കാലത്ത്, എൻ.സി.സി സംഘത്തിനൊപ്പം ഡൽഹിയില്‍ നടന്ന പരേഡിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് താരം. അക്കാലത്തെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

‘ഇന്ന് ഡൽഹിയിലെ തണുപ്പിൽ പരേഡ് ചെയ്യുന്ന ഓരോ NCC Cadet നും ആശംസകൾ നേരുന്നു...12 വർഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പിൽ ഇതേ exitement ഓടെ Army Wing ൽ പരേഡ് ചെയ്യാൻ ഞാനും ഉണ്ടായിരുന്നു’.– ചിത്രത്തിനൊപ്പം താരം കുറിച്ചു.