ഫാൻ ഗേൾ...: രജനീകാന്തിനൊപ്പമുള്ള സെല്‍ഫിയുമായി അപര്‍ണ ബാലമുരളി
Mail This Article
×
ഇന്ത്യൻ സിനിമയുടെ താരരാജാവ് രജനീകാന്തിനൊപ്പമുള്ള സെല്‍ഫിയുമായി നടി അപര്‍ണ ബാലമുരളി. ‘Fan girl moment! With the one and only’ എന്ന കുറിപ്പോടെയാണ് ഫ്ലൈറ്റ് യാത്രയ്ക്കിടെ പകർത്തിയ ചിത്രം താരം പോസ്റ്റ് ചെയ്തത്. ആരാധകരോടൊപ്പം താരങ്ങളും അപർണയുടെ പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്.
നെൽസൻ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജയിലർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രജനികാന്ത് ഇപ്പോള്‍ കേരളത്തിലാണ്. ഇതിനായി രജനികാന്ത് കൊച്ചിയിൽ വന്നിറങ്ങുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.