Friday 29 May 2020 09:49 AM IST : By സ്വന്തം ലേഖകൻ

ബിഗില്‍ 20 കോടി നഷ്ടം ? നിര്‍മാതാവ് പറഞ്ഞതെന്ത് ? പ്രതികരണവുമായി അര്‍ച്ചന കല്‍പാതി

bigil

വിജയ് നായകനായി, അറ്റ്‌ലീ സംവിധാനം ചെയ്ത തമിഴ് ചിത്രം ബിഗില്‍ 20 കോടി നിര്‍മാതാവിന് നഷ്ടമാക്കിയെന്ന വാര്‍ത്തയ്‌ക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാവ്.

ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വ്യാജമാണെന്ന് നിര്‍മാതാവ് അര്‍ച്ചനാ കല്‍പാതി പറഞ്ഞു.


ചിത്രത്തിനു വേണ്ടി ഒരുക്കിയ ഫുട്‌ബോള്‍ സീന്‍ 20 കോടി നഷ്ടം വരുത്തിയെന്നും അതിനാല്‍ ചിത്രം ലാഭത്തിലല്ലെന്നും നിര്‍മാതാക്കള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു എന്നായിരുന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതു തികച്ചും വാസ്തവ വിരുദ്ധമാണെന്ന് അര്‍ച്ചന വ്യക്തമാക്കുന്നു.


ചിത്രം തമിഴ്‌നാട്ടില്‍ നിന്നു 300 കോടി കളക്ഷന്‍ നേടി എന്നാണ് കണക്ക്.