Friday 22 March 2019 12:21 PM IST : By സ്വന്തം ലേഖകൻ

‘ഇതെന്തായാലും പൊളിച്ചു, വേറെ ലെവൽ’! അർച്ചന കവിയുടെ വെറൈറ്റി കോസ്റ്റ്യൂം ആഘോഷമാക്കി സോഷ്യൽ മീഡിയ

archana-kavi

നീലത്താമരയിലൂടെ ലാൽ ജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നായികയാണ് അർച്ചന കവി. വിവാഹ ശേഷം സിനിമ വിട്ട അർച്ചന, ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. ബ്ലോഗെഴുത്തും വ്ളോഗിങ്ങുമൊക്കെയായി അർച്ചന സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.

ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ, ചില പുത്തൻ സ്റ്റൈലിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള തന്റെ ചിത്രങ്ങൾ അർച്ചന പോസ്റ്റ് ചെയ്യും. അതിനൊക്കെ വലിയ പ്രതികരണങ്ങളും അർച്ചനയെ തേടിയെത്താറുണ്ട്.

ഇപ്പോഴിതാ, അത്തരത്തിൽ ഒരു വെറൈറ്റി ലുക്കിലുള്ള കോസ്റ്റ്യൂമണിഞ്ഞാണ് അർച്ചന ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് ട്രോളൻമാരുടെ കമന്റുകളും കുറവല്ല.

സ്വയംഭോഗത്തെ കുറിച്ച് അര്‍ച്ചന എഴുതിയ ബ്ലോഗ് നേരത്തെ വൈറലായിരുന്നു.