Saturday 16 February 2019 04:35 PM IST : By സ്വന്തം ലേഖകൻ

അഭിനയം മാത്രമല്ല, പാട്ടുമുണ്ട്! അച്ഛനു വേണ്ടി അർജുൻ പാടുന്നു

arjun-new

മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ് ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ. മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളുമായി, ചുരുങ്ങിയ കാലത്തിനിടെ സ്വന്തം സ്ഥാനം അടയാളപ്പെടുത്തുവാൻ അർജുനായി. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും ഇനി അർജുന്‍ അശോകന്റെ സാന്നിധ്യമുണ്ടാകും.

ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’ യിലാണ് അർജുൻ അശോകൻ ആദ്യമായി പാടുന്നത്.

‘പറവ’,‘ബി ടെക്ക്’, ‘വരത്തൻ’, ‘മന്ദാരം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അർജുൻ റിലീസിനെത്തിയ ‘ജൂണിലും’ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത്, ഷഹീർ ഷാൻ എന്നിവരാണ് ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’ യുടെ നിർമ്മാണം. രാഹുൽ മാധവ്, ധർമ്മജൻ, ബിജുക്കുട്ടൻ, ദീപക്, മനോജ് കെ.ജയൻ, ടിനി ടോം, കലാഭവൻ ഷാജോൺ, സലീംകുമാർ, തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.