Thursday 19 April 2018 04:47 PM IST : By സ്വന്തം ലേഖകൻ

ടാക്സി വാലയായി അർജ്ജുൻ റെഡ്ഢി; വിജയ് ദേവരകൊണ്ട ചിത്രത്തിന്റെ ടീസര്‍ കാണാം

arjun

അർജ്ജുൻ റെഡ്ഢിയായി ആരാധകരെ ത്രസിപ്പിച്ച വിജയ് ദേവരകൊണ്ട ഇനി ടാക്സി വാലയുടെ റോളിൽ. പെല്ലിച്ചുപ്പുലു, അര്‍ജുന്‍ റെഡ്ഢി എന്നീ ചിത്രങ്ങളിലൂടെ ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ടാക്‌സിവാലയുടെ ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടത്.


വിജയ്‍യുടെ പുതിയ ചിത്രമായ ടാക്‌സിവാല രാഹുല്‍ സംകൃതായനാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രിയങ്ക ജവാല്‍ക്കര്‍, മാളവിക നായര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജി ശ്രീനിവാസ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.



കളക്ഷൻ റെക്കോഡുകൾ മാറ്റിയെഴുതിയ വിജയ്‍യുടെ അർജ്ജുൻ റെഡ്ഢി 515 മില്യണ്‍ രൂപയാണ് വാരിക്കൂട്ടിയത്. ഇതിന് പിന്നാലെ 28കാരനായ താരത്തിന് നിരവധി ഓഫറുകളാണ് വന്നത്. ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയുടെ പോലും പ്രശംസ പിടിച്ചുപറ്റിയ ചിത്രം കൂടിയായിരുന്നു അര്‍ജ്ജുന്‍ റെഡ്ഢി.