Saturday 28 March 2020 04:58 PM IST : By സ്വന്തം ലേഖകൻ

ആ അബദ്ധം കാട്ടരുത്...! മകള്‍ കാനഡയിൽ, യൂണിവേഴ്സിറ്റിയും ഹോസ്റ്റലും അടച്ചു: വിഡിയോ പങ്കുവച്ച് ആശ ശരത്

asha-sarath

കൊറോണക്കാലത്ത് രാജ്യം ലോക്ക് ഡൗണിലൂടെ കടന്നു പോകുമ്പോൾ, മക്കളും പ്രിയപ്പെട്ടവരുമൊക്കെ പലയിടത്തായി ജീവിക്കുന്നവർക്ക് ബോധവൽക്കരണവുമായി നടിയും നർത്തകിയുമായ ആശ ശരത്ത്. താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറൽ ആണ്.

‘മക്കളും പ്രിയപ്പെട്ടവരുമൊക്കെ പലയിടത്തായി ജീവിക്കുന്ന ഒരുപാട് ആളുകൾ നമുക്കുചുറ്റിലുമുണ്ട്. അവരൊക്കെ ഒരുപാട് മാനസികസമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന ഒരു സാഹചര്യമാണിപ്പോൾ. എല്ലാവരും സുരക്ഷിതരായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ...’ താരം വിഡിയോ പങ്കുവച്ച് ഫെയ്സ്ബുക്കിൽ കുറിച്ചു.

‘‘അവരുടെ വേദന മനസ്സിലാകും. ഞാനും അങ്ങനെ ഒരു അമ്മയാണ്. ഞാൻ യു.എ.ഇ യിൽ ആണ് താമസിക്കുന്നതെങ്കിലും എന്റെ മകൾ പഠിക്കുന്നത് കാനഡയിലാണ്. അവരുടെ യൂണിവേഴ്സിറ്റി അടച്ചു, ഹോസ്റ്റൽ അടച്ചു. ഇതൊക്കെ എല്ലാ അമ്മമാർക്കും ഉള്ള ഭയമാണ്. അതേപോലെ ഒരു ഭയത്തിലാണ് ഞാനും ഉള്ളത്. ആ അവസ്ഥയിൽ കുട്ടികൾ ധൃതിപ്പെട്ട് വന്നാൽ അപരിചിതമായ ഇടങ്ങളിൽ പെട്ടു പോകും. ഇപ്പോൾ എവിടെയാണോ, അവിടെ സുരക്ഷിതരായി ഇരിക്കുക’’.– താരം പറയുന്നു.