Monday 26 July 2021 09:39 AM IST : By സ്വന്തം ലേഖകൻ

‘പൊന്നോമനയെ വരവേൽക്കാനൊരുങ്ങി, മാലാഖയെപ്പോൽ...’: മനോഹരമായ ഗർഭകാല ഫോട്ടോഷൂട്ടുമായി അശ്വതി ശ്രീകാന്ത്: ചിത്രങ്ങള്‍ വൈറൽ

aswathy

മലയാളത്തിന്റെ പ്രിയനടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായെത്തി, ടെലിവിഷൻ പരമ്പരയിലൂടെ അഭിനയരംഗത്തും ചുവടുറപ്പിച്ച താരം എഴുത്തുകാരിയെന്ന നിലയിലും ശ്രദ്ധേയയാണ്. തന്റെതായ നിലപാടുകളിലൂടെ, സോഷ്യൽ മീഡ‍ിയയിലും സജീവ സാന്നിധ്യമാണ് അശ്വതി.

ഇപ്പോൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് അശ്വതിയും ജീവിതപങ്കാളി ശ്രീകാന്തും. അശ്വതിയുടെ ഗർഭകാല ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചുവന്ന ഗൗണിൽ അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ. ഒപ്പം മൂത്ത മകളുമുണ്ട്.