Saturday 30 November 2019 03:08 PM IST : By സ്വന്തം ലേഖകൻ

കാനഡയിൽ വളർന്ന ചെക്കന് കോട്ടയംകാരി പെണ്ണ്! മോതിരം മാറി, വിവാഹം ജനുവരിയിൽ

bhama

മലയാളത്തിന്റെ പ്രിയ നടി ഭാമയുടെ വിവാഹ വാർത്ത വനിതയിലൂടെയാണ് പ്രക്ഷകർ അറിഞ്ഞത്. വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം വിവാഹ വിശേഷങ്ങൾ പങ്കുവച്ചത്.

അടുത്ത വർഷം ജനുവരി അവസാനമാണ് കുടുംബ സുഹൃത്തും ദുബായിയിൽ ബിസിനസുകാരനുമായ അരുൺ ജഗദീശുമായുള്ള ഭാമയുടെ വിവാഹം. കുടുംബങ്ങൾ തമ്മിൽ നേരത്തെ അറിയാമായിരുന്നുവെങ്കിലും വിവാഹം അപ്രതീക്ഷിതമായി തീരുമാനിച്ചതാണെന്നു ഭാമ പറയുന്നു. വീട്ടുകാർ മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹ മോതിരം കൈമാറിയത്.

കോട്ടയം സ്വദേശിയായാണ് ഭാമ. രേഖിത രാജേന്ദ്രകുറുപ്പ് എന്നാണ് യഥാർത്ഥ പേര്. അൻപതോളം സിനിമകളിൽ ഭാമ അഭിനയിച്ചു.

കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. കോട്ടയത്തായിരിക്കും വിവാഹം.

ഭാമയുടെ എക്സ്ക്ലൂസീവ് അഭിമുഖം പുതിയ ലക്കം വനിതയിൽ വായിക്കാം.