Thursday 23 June 2022 10:52 AM IST : By സ്വന്തം ലേഖകൻ

നെറ്റ്ഫ്ലിക്സിൽ ലോകസിനിമകൾക്കൊപ്പം ‘സിബിഐ 5: ദ ബ്രെയിന്‍’: സൂപ്പർഹിറ്റായി നാലാമത്...

mammootty

നെറ്റ്ഫ്ലിക്സിൽ സൂപ്പർഹിറ്റായി ‘സിബിഐ: 5 ദ ബ്രെയിന്‍’. മമ്മൂട്ടിയെ നായകനാക്കി കെ.മധു സംവിധാനം ചെയ്ത ചിത്രം ജൂണ്‍ 13 മുതല്‍ 19 വരെയുള്ള കണക്കെടുത്താല്‍ നെറ്റ്ഫ്ലിക്സിൽ നാലാം സ്ഥാനത്താണ്. തൊട്ടു മുന്നിലുള്ളത് ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളാണ്. റിലീസ് ചെയ്ത് തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയും ഈ സ്ഥാനം നിലനിർത്തുകയാണ് ചിത്രം.

റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളില്‍ 28.8 ലക്ഷം ആളുകളാണ് ചിത്രം കണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലും പാകിസ്ഥാന്‍, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിബിഐ 5 ട്രെന്‍ഡിങ്ങിലെത്തി.

എസ്.എന്‍ സ്വാമിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ, രഞ്ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്, അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, സായ്കുമാര്‍, ജയകൃഷ്ണന്‍, മുകേഷ്, കനിഹ, പ്രതാപ് പോത്തന്‍, രമേഷ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ അണിനിരന്നു. ജഗതി ശ്രീകുമാര്‍ അതിഥിവേഷത്തിലെത്തിയിരുന്നു.