Friday 10 August 2018 10:01 AM IST : By സ്വന്തം ലേഖകൻ

ധൂം നാലാം ഭാഗം വരുന്നു; ഇക്കുറി വില്ലനാകാൻ കിംഗ് ഖാൻ

dhoom

ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ വിജയ പരമ്പരകളിലൊന്നായ ധൂമിന് നാലാം ഭാഗം ഉടൻ എന്ന് റിപ്പോർട്ടുകൾ. പ്രതിനായക സ്വഭാവമുള്ള കള്ളൻമാർ നായക കഥാപാത്രങ്ങളാകുന്ന ധൂം ചിത്രങ്ങളുടെ ആദ്യ മൂന്ന് ഭാഗങ്ങളിൽ യഥാക്രമം ജോൺ എബ്രഹാം, ഋത്വിക് റോഷൻ,അമീർ ഖാൻ എന്നിവരായിരുന്നു നായക വേഷത്തിൽ. മൂന്ന് ഭാഗങ്ങളിലും അഭിഷേക് ബച്ചനും ഉദയ് ചോപ്രയും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാൽ നാലാം ഭാഗത്തിൽ ബോളിവുഡിന്റെ ബാദ്ഷ ഷാറൂഖ് ഖാനാണ് നായകന്‍. താരം സമ്മതം അറിയിച്ചതായാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ജോണ്‍ എബ്രഹാം, അഭിഷേക് ബച്ചന്‍, ഉദയ് ചോപ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ചയ് ഗാദ്‌വി സംവിധാനം ചെയ്ത ധൂം–1 2014 ലാണ് പുറത്തിറങ്ങിയത്. അത് വരെ ബോളിവുഡ് ആരാധകര്‍ക്ക് പരിചിതമല്ലാത്ത ഒരു സിനിമ അനുഭവമായിരുന്നു ധൂം. പിന്നീട് ഋത്വിക്ക് റോഷന്റെ രണ്ടാം ഭാഗത്തിലും, ആമിര്‍ ഖാന്റെ മൂന്നാം ഭാഗത്തിലും അഭിഷേകിനെയും, ഉദയ് ചോപ്രയെയും നിലനിര്‍ത്തി ചിത്രം ബോക്സ് ഓഫീസിൽ വിജയമായി. അതു കൊണ്ടു തന്നെ അഞ്ച് വര്‍ഷത്തിനു ശേഷം കിംഗ് ഖാനെ നായകനാക്കി നാലം ഭാഗം ഒരുങ്ങുമ്പോൾ പ്രേക്ഷകരും ഇരട്ടി പ്രതീക്ഷയിലാണ്. യഷ് രാജ് പ്രെഡക്ഷന്‍സാണ് നിർമ്മാണം.