Wednesday 13 November 2019 04:27 PM IST : By സ്വന്തം ലേഖകൻ

ജീവിക്കാനുള്ള ഊർജം മക്കള്‍, സത്യം അറിയാൻ ശ്രമിക്കാതെ പലരും വിമർശനമുന്നയിക്കുന്നു! തുറന്നു പറഞ്ഞ് ദിലീപ്

dieep-new

മലയാളത്തിന്റെ പ്രിയനായകനാണ് ദിലീപ്. താരം നായകനാകുന്ന പുതിയ ചിത്രം ‘ജാക് ഡാനിയേൽ’ പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ജീവിതത്തിൽ മുന്നോട്ടു പോകാനുള്ള ഊർജം നൽകുന്നത് തന്റെ പെൺമക്കളാണെന്നും ഭൂരിപക്ഷം ആളുകളും സത്യം അറിയാൻ ശ്രമിക്കാതെയാണ് തനിക്കെതിരെ വിമർശനമുന്നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

“എനിക്കും കുടുംബമുണ്ട്, ഞാൻ ക്രൂരനല്ല. കുടുംബവുമായി അങ്ങേയറ്റം അടുപ്പമുള്ള ഒരാളാണ് ഞാൻ. അതിനാൽ മറ്റേതു വ്യക്തിയും കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങൾ എന്റെ ജീവിതത്തിലുമുണ്ട്. എല്ലാവർക്കും നല്ലതുവരട്ടെ എന്നേ ഞാൻ പ്രാർത്ഥിക്കുന്നുള്ളൂ’’.– ദിലീപ് പറഞ്ഞു.

പലരും തന്നെ നശിപ്പിക്കാൻ ശ്രമിച്ചപ്പോഴും പ്രേക്ഷകർ കൂടെയുണ്ടെന്ന് വ്യക്തമാക്കിത്തന്നത് രാമലീല എന്ന സിനിമയുടെ വിജയമാണ്. 22 വർഷമായി സിനിമയിലുള്ള തനിക്ക് പിന്തുണ ആവശ്യമായി വന്ന ഘട്ടത്തിൽ ജനങ്ങൾ മാത്രമേ കൂടെ നിന്നുള്ളൂവെന്നും പറഞ്ഞു.

എസ്.എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ‘ജാക് ഡാനിയേൽ’ ൽ തമിഴ് നടൻ അർജുനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു.