Friday 11 October 2019 12:08 PM IST : By സ്വന്തം ലേഖകൻ

മമ്മൂക്കയെ കണ്ട സന്തോഷത്തിൽ ദിലീപും കാവ്യയും! സോഷ്യൽ മീഡിയ ആഘോഷമാക്കി താരസംഗമം

dileep-new

മമ്മൂട്ടി–ദിലീപ് കണ്ടുമുട്ടലിന്റെ ചിത്രങ്ങൾ ആഘോഷമാക്കി ആരാധകരും സോഷ്യൽ മീഡിയയും. ദിലീപും മമ്മൂട്ടിയും കാവ്യ മാധവനും ഒരുമിച്ചു നില്‍ക്കുന്ന ചിത്രവും സോഷ്യല്‍ മീഡിയയിൽ വൈറലാണ്.

നടൻ സലിം കുമാറിന്റെ പിറന്നാളാഘോഷത്തിനായാണ് താരങ്ങളെല്ലാം ഒത്തുകൂടിയതെന്നാണ് റിപ്പോർട്ട്.

മേഘം, രാക്ഷസരാജാവ്, ട്വിന്റി–ട്വന്റി, കമ്മത്ത് ആൻഡ് കമ്മത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ ദിലീപും മമ്മൂട്ടിയുംഒരുമിച്ച് അഭിനയിച്ചിരുന്നു. കാവ്യയും പല ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു. ഫാന്‍സ് ഗ്രൂപ്പുകളില്‍ നിമിഷങ്ങൾക്കകം ചിത്രം തരംഗമായി.

ദിലീപിനേയും കാവ്യയെയും കാണാനായെങ്കിലും മഹാലക്ഷ്മി എവിടെയെന്ന ചോദ്യമായിരുന്നു ചിലര്‍ കമന്റ ് ചെയ്തത്. മകള്‍ ജനിച്ച സന്തോഷം പങ്കുവച്ച് ദിലീപ് എത്തിയിരുന്നുവെങ്കിലും ഇന്നുവരെ മകളുടെ ചിത്രം താരകുടുംബം പുറത്തുവിട്ടിട്ടില്ല.