Saturday 22 February 2020 12:16 PM IST : By സ്വന്തം ലേഖകൻ

ക്യൂട്ട് ചിരിയുമായി അച്ഛന്റെ നെഞ്ചോട് ചേർന്ന് മഹാലക്ഷ്മി! ദിലീപിന്റെയും മകളുടെയും പുതിയ ചിത്രം ആഘോഷമാക്കി സോഷ്യൽ മീഡിയ

dileep-new

സോഷ്യൽ മീഡിയയിൽ വൈറലായി ദിലീപിന്റെയും മകൾ മഹാലക്ഷ്മിയുടെയും പുതിയ ചിത്രം. ക്യൂട്ട് ചിരിയുമായി അച്ഛന്റെ കൈകളിൽ, നെഞ്ചോട് ചേർന്നിരിക്കുകയാണ് ചിത്രത്തിൽ മഹാലക്ഷ്മി. ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തിൽ.

ദിലീപ് – കാവ്യ മാധവൻ ദമ്പതികളുടെ ആദ്യത്തെ കൺമണിയാണ് മഹാലക്ഷ്മി. മുൻപും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലായിരുന്നു. മീനാക്ഷിയാണ് ദിലീപിന്റെ മൂത്ത മകൾ.

നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ ചിത്രീകരണം പുരോഗമിക്കുകയാണ്.