Monday 10 September 2018 03:28 PM IST : By സ്വന്തം ലേഖകൻ

‘ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട’; ഇരട്ടത്താപ്പിൽ തുറന്നടിച്ച് അരുൺഗോപി

dlp

പൊലീസിന്റെ ഇരട്ടത്താപ്പിനെ കടന്നാക്രമിച്ച് സംവിധായകൻ അരുൺ ഗോപി. പി.കെ ശശി എം.എൽ.എയ്ക്കെതിരായ യുവതിയുടെ പരാതിയിൽ നിയമ നടപടി നീണ്ടുപോകുന്നതും സമാനമായ മറ്റ് സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു അരുണ്‍ ഗോപിയുടെ പ്രതികരണം.

ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ കാട്ടിയ വ്യഗ്രത മറ്റുചിലർ ഉൾപ്പെടുമ്പോൾ എന്തുകൊണ്ട് ഇല്ലാതാകുന്നുവെന്ന് അരുൺ ഗോപി ചോദിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണ്‍ ഗോപി തുറന്നടിച്ചത്.

‘ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട, അവൾക്കൊപ്പം എന്ന ക്യാംപയിനുമില്ല... പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പൊലീസും ഗവൺമെന്റും മൗനവൃതത്തിൽ...എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം.’–അരുൺ ഗോപി പറയുന്നു.