Saturday 28 November 2020 09:17 AM IST : By സ്വന്തം ലേഖകൻ

നിറ ചിരിയോടെ കാവ്യ, ചിത്രം പകര്‍ത്തി ദിലീപ്! ചടങ്ങില്‍ താരമായി മീനാക്ഷിയും

dileep

സംവിധായകനും നടനുമായ നാദിര്‍ഷയുടെ മൂത്ത മകള്‍ ആയിഷയുടെ വിവാഹ നിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. ബിലാല്‍ ആണ് വരന്‍.

നടന്‍ ദിലീപും കുടുംബവും ആദ്യാവസാനം ചടങ്ങില്‍ നിറസാന്നിധ്യമായിരുന്നു. ഇപ്പോഴിതാ ചടങ്ങിന്റെ വിഡിയോ വൈറല്‍ ആകുമ്പോള്‍, ദിലീപിന്റെയും ഭാര്യ കാവ്യ മാധവന്റെയും മകള്‍ മീനാക്ഷിയുടെയും ചടങ്ങിനിടയിലെ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ദിലീപും നാദിര്‍ഷയുമായി വര്‍ഷങ്ങളുടെ സൗഹൃദമാണ്. ആയിഷയും മീനാക്ഷിയും കളിക്കൂട്ടുകാരാണ്.