Monday 03 August 2020 11:59 AM IST : By സ്വന്തം ലേഖകൻ

രണ്ട് കാലം... ഒരേ ചിരി,സ്നേഹം...! അനിയത്തിയോടൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി

divya

അനിയത്തിയും നടിയുമായ വിദ്യ ഉണ്ണിയോടൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. ഒപ്പം തങ്ങളുടെ ഒരു പുതിയ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്‍ജിനിയറിങ്ങ് വിദ്യാർത്ഥിയായിരിക്കെയാണ് ‘ഡോക്ടര്‍ ലവ്’ എന്ന ചിത്രത്തിലൂടെ വിദ്യ അഭിനയരംഗത്തെത്തിയത്. ഡാൻസർ കൂടിയായ വിദ്യ സഹോദരി ദിവ്യ ഉണ്ണിയ്‌ക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സജീവമായി പങ്കെടുത്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് ദിവ്യ ഉണ്ണി. കഴിഞ്ഞ ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.