Friday 15 February 2019 12:28 PM IST : By സ്വന്തം ലേഖകൻ

‘പ്രണയത്തെ ഇഷ്ടപ്പെടുന്ന പ്രണയം’! പ്രിയപ്പെട്ടവന് പ്രണയദിനാശംസകളുമായി ദിവ്യ ഉണ്ണി

divya-new

ഭർത്താവിന് പ്രണയദിനാശംസകൾ നേർന്ന് ദിവ്യ ഉണ്ണി. ‘Love loves to love love’ എന്ന പ്രശസ്തമായ വരിയും ഭർത്താവ് അരുൺകുമാറിനൊപ്പമുള്ള ഒരു ചിത്രവും സഹിതമാണ് ദിവ്യ ഫെയ്സ്ബുക്കിൽ തന്റെ ആശംസ കുറിച്ചിരിക്കുന്നത്. അരുൺ ദിവ്യയുടെ നെറ്റിയിൽ ചുംബിക്കുന്ന ചിത്രമാണിത്.

ഒരു വർഷം മുൻപാണ്, തന്റെ ആദ്യ വിവാഹം നിയമപരമായി വേർപെടുത്തിയ ശേഷം ദിവ്യ അമേരിക്കൻ മലയാളിയായ അരുണിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിൽ വച്ച് ഇവരുടെ വിവാഹം. എൻജിനീയറാണ് അരുൺ.

2017 ലാണ് ദിവ്യ ആദ്യ വിവാഹത്തിൽ നിന്ന് നിയമപരമായി മോചനം നേടിയത്. ഈ ബന്ധത്തിലെ രണ്ടു കുട്ടികളും ദിവ്യയോടൊപ്പമാണ്.

അഭിനയത്തിൽ ഇടവേളയെടുത്തെങ്കിലും ഇപ്പോഴും നൃത്ത വേദികളിൽ സജീവ സാന്നിധ്യമാണ് ദിവ്യ. തങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിന് ദിവ്യ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പും വൈറലായിരുന്നു.