Wednesday 05 February 2020 02:43 PM IST : By സ്വന്തം ലേഖകൻ

കുറുപ്പ് റോക്കി ഭായിയെ കണ്ടപ്പോൾ...! യഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുൽഖർ: പോസ്റ്റ് വൈറൽ

dq

കന്നഡയിൽ നിന്നെത്തി ഇന്ത്യയൊട്ടുക്ക് വൻ വിജയം നേടിയ സൂപ്പർഹിറ്റ് ചിത്രം ‘കെ.ജി.എഫ് – ചാപ്റ്റർ വൺ’ യഷ് എന്ന നടന് കേരളത്തിലും വലിയ ആരാധക പിന്തുണ നേടിക്കൊടുത്തു. ‘കെ.ജി.എഫ് – ചാപ്റ്റർ ടു’വിന് വേണ്ടി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ.

ഇപ്പോഴിതാ, യഷും മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാനും ഒന്നിച്ചുള്ള ഒരു പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ദുൽഖറാണ് ഈ ചിത്രം തന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കുവച്ചത്. തന്റെ പുതിയ ചിത്രം ‘കുറുപ്പി’ന്റെ ലുക്കിലാണ് ഫോട്ടോയിൽ ദുൽഖർ. ‘കെ.ജി.എഫ് ചാപ്റ്റർ ടു’വിന്റെ ലുക്കിലാണ് യഷ്.

‘കുറുപ്പ് റോക്കി ഭായിയെ കണ്ടു മുട്ടി’ എന്നാണ് ചിത്രത്തിനൊപ്പം ദുൽഖർ കുറിച്ചത്. കെ.ജി.എഫ് ചാപ്റ്റര്‍ ടു കാണാൻ കാത്തിരിക്കുന്നതായും ദുൽഖർ കുറിച്ചു.