Thursday 10 January 2019 04:24 PM IST : By സ്വന്തം ലേഖകൻ

‘ഇതാണ് ഞങ്ങ പറഞ്ഞ നടൻ’; ഗൗതം മേനോനെ അവതരിപ്പിച്ച് ദുൽഖർ: വിഡിയോ

gautham-new

കഴിഞ്ഞ വർഷം മലയാളത്തിൽ നിന്ന് ഇടവേളയെടുത്ത് അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിലായിരുന്നു ദുൽഖർ സൽമാൻ. താരത്തിന്റെ മലയാള സിനിമകളൊന്നും തന്നെ രണ്ടായിരത്തി പതിനെട്ടിൽ തിയേറ്ററുകളിലെത്തിയില്ല എങ്കിലും തെലുങ്ക് ചിത്രം ‘മഹാനടി’യും ഹിന്ദി ചിത്രം ‘കർവാ’നും റിലീസിനെത്തിയിരുന്നു. ഈ വർഷവും താരം ചില അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിലാണ്. ഒപ്പം മലയാള സിനിമകളുമുണ്ട്.

ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ ആണ് ദുൽഖറിന്റെ ചിത്രീകരണം പുരോഗമിക്കുന്ന പുതിയ തമിഴ് ചിത്രം. റിതു വര്‍മ്മ നായികയാവുന്ന ചിത്രത്തില്‍ ടിവി അവതാരകന്‍ രക്ഷനും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു. എന്നാല്‍ ചിത്രത്തിലെ മറ്റൊരു കൗതുകകരമായ താരനിര്‍ണയം ഒരു വിഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ദുല്‍ഖര്‍. പ്രശസ്ത സംവിധായകന്‍ ഗൗതം വസുദേവ് മേനോനാണ് ചിത്രത്തിലെ ഈ സര്‍പ്രൈസ് നടൻ. ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൊന്നാണ് മേനോന്റെത്.

‘വാൻ’ ആണ് ദുൽഖറിന്റെ മറ്റൊരു പുതിയ തമിഴ് ചിത്രം.