Monday 11 March 2019 11:14 AM IST : By സ്വന്തം ലേഖകൻ

ഒറ്റമിനിട്ട്, ഒരു കണ്ണാടി പോലും വേണ്ടാതെ ഒരുക്കം; വൈറലായി ജാൻവിയുടെ ലിപ്സ്റ്റിക്ക് മേയ്ക്ക് അപ്; വിഡിയോ

janhvi

ഒറ്റ ചിത്രത്തിലൂടെ തന്നെ ബോളിവുഡ് കണ്ണുവച്ച സുന്ദരിയാണ് ജാൻവി കപൂർ. അമ്മ ശ്രീദേവിയുടെ പാത തിരഞ്ഞെടുത്ത് സിനിമയിൽ സജീവമാകുന്ന ജാൻവിയെ കാത്ത് അണിയറയില്‍ ഒരുങ്ങുന്നത് ഒരുപിടി ചിത്രങ്ങൾ. സോഷ്യൽ മീഡിയക്കു മുന്നിൽ ഫാഷൻ ഐക്കണായി പ്രത്യക്ഷപ്പെടാറുള്ള ജാൻവി ഇതാ വീണ്ടുമെത്തിയിരിക്കുയാണ്. ജാന്‍വിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്ത് വന്നിട്ടുളള പുതിയ വിഡിയോ ആണ് കാഴ്ചക്കാരിൽ അമ്പരപ്പും കൗതുകവുമെല്ലാം നിറയ്ക്കുന്നത്.

ഒരു മിനിറ്റില്‍ കണ്ണാടിയുടെ പോലും സഹായമില്ലാതെ എങ്ങനെ മേക്കപ്പ് ഇട്ട് ഒരുങ്ങാം എന്ന് കാണിക്കുന്ന വിഡിയോയാണ് ജാന്‍വി പങ്കുവെച്ചിരിക്കുന്നത്. താന്‍ ചെയ്ത പോലെ തന്നെ ആരാധകരോട് മേക്കപ്പ് ചെയ്യാനാണ് ജാന്‍വി പറയുന്നത്. അതിന് ശേഷം ഇത് പോസ്റ്റ് ചെയ്യാനും ജാന്‍വി പറയുന്നു.

ജാന്‍വിബര്‍ത്ത്‌ഡേചലഞ്ച് എന്ന ഹാഷ്ടാഗ് നല്‍കിയാണ് മേക്കപ്പ് വിഡിയോ പോസ്റ്റ് ചെയ്യേണ്ടത്. ബ്യൂട്ടി ബ്രാന്‍ഡായ നൈക്കയാണ് ഈ ചലഞ്ചിന് പിന്നില്‍. നൈക്കയുടെ ലിപ്‌സ്റ്റിക് ഉപയോഗിച്ചാണ് ജാന്‍വി ഒരുങ്ങിയിരിക്കുന്നത്. മാര്‍ച്ച് 12 വരെയാണ് ജാന്‍വിയുടെ ചലഞ്ചില്‍ പങ്കെടുക്കാനുള്ള അവസരം. മികച്ച രീതിയില്‍ മേക്കപ്പ് ചെയ്യുന്ന 22 പേര്‍ക്ക് സമ്മാനവും ലഭിക്കും.