Thursday 17 October 2019 10:39 AM IST : By സ്വന്തം ലേഖകൻ

പ്രണയത്തെ ചേർത്തു പിടിച്ച് ജയറാം ജോർദാനിൽ! ചിത്രങ്ങൾ വൈറൽ

jayaram-new

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇപ്പോഴും അതേ പ്രണയം ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ്. ഇപ്പോഴിതാ, പ്രിയപ്പെട്ടവളുമൊത്ത് ജോർദാനിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ജയറാം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നു.

കൂടുതൽ മെലിഞ്ഞ്, പുത്തൻ ഗെറ്റപ്പിലാണ് ജയറാം ഇപ്പോൾ. സോഷ്യൽ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ മേക്കോവറിലുള്ള ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുക പതിവാണ്.

തെലുങ്കുചിത്രത്തിനു വേണ്ടിയാണ് ജയറാമിന്റെ പുതിയ ലുക്ക്. മണിരത്നം ചിത്രത്തിലും താരം ഉടൻ അഭിനയിക്കുന്നുണ്ട്.