നടൻ സലിം കുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് ഈരാറ്റുപേട്ടയിൽ തുടങ്ങി. ’ദൈവമേ കൈതൊഴാം K.കുമാറാക്കണം’ എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ ജയറാമാണ് നായകൻ. മുഴുനീള ഹാസ്യ ചിത്രമാണിത്. അനുശ്രീയാണ് സിനിമയിൽ നായികയായെത്തുന്നത്.
സിനിമയുടെ രചന നിര്‍വഹിക്കുന്നതും സലിം കുമാറാണ്. സംഗീതം നാദിര്‍ഷ. യുണെറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ ഡോ. സഖറിയ തോമസ്, ആല്‍വിന്‍ ആന്റണി, ശ്രീജിത്ത് രാമചന്ദ്രന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സലിംകുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. കംപാര്‍ട്ട്മെന്റ്, കറുത്ത ജൂതന്‍ തുടങ്ങിയവയായിരുന്നു ആദ്യ ചിത്രങ്ങള്‍.