Wednesday 14 August 2019 12:35 PM IST : By സ്വന്തം ലേഖകൻ

ഇതൊരു മകൻ നൽകുന്നത്! ലിനുവിന്റെ കുടുംബത്തിന് ജയസൂര്യ 5 ലക്ഷം രൂപ നൽകി

j

പ്രളയമുഖത്തെ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ ലിനുവിന്റെ കുടുംബത്തിന് നടന്‍ ജയസൂര്യ അഞ്ച് ലക്ഷം രൂപ നൽകി.

ഫോണിൽ ലിനുവിന്റെ അമ്മയുമായി സംസാരിച്ച താരം, ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറുകയായിരുന്നു. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി കണ്ടാല്‍ മതിയെന്നുമാണ് ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു.

ബേപ്പൂർ സ്വദേശിയാണ് ലിനു. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടുന്ന വീട് മഴയെടുത്തപ്പോള്‍ ഇവർ ദുരിതാശ്വാസ ക്യംപിലേക്കു മാറുകയും അവിടെ നിന്നു ലിനു കൂട്ടുകാർക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു.

കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിടെ ലിനുവിനെ കാണാതാകുകയും മണിക്കൂറുകള്‍ക്കു ശേഷം ലിനുവിന്റെ ജിവനറ്റ ശരീരം സുഹൃത്തുക്കള്‍ കണ്ടെത്തുകയുമായിരുന്നു.