Thursday 21 February 2019 03:47 PM IST : By സ്വന്തം ലേഖകൻ

മോഹൻലാലിനൊപ്പമല്ല, ഇനി കാർത്തിയുടെ ചിത്രം! ജീത്തു വീണ്ടും തമിഴിൽ

jeethu-new

തമിഴിലെ രണ്ടാം സിനിമയൊരുക്കാൻ ജീത്തു ജോസഫ്. കമൽഹാസനെ നായകനാക്കി, മലയാളത്തിൽ മെഗാഹിറ്റായ ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പ് ‘പാപനാശ’ത്തിലൂടെ തമിഴിൽ തുടക്കം കുറിച്ച ജീത്തു യുവതാരം കാർത്തിക്കൊപ്പമാണ് കോളിവുഡിലെ രണ്ടാം സിനിമ ചെയ്യുക.

ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

മലയാളത്തിൽ, റിലീസിനൊരുങ്ങുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’യാണ് ജീത്തുവിന്റെ പുതിയ ചിത്രം. കാളിദാസ് ജയറാമാണ് നായകന്‍. അതേ സമയം ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന ജീത്തുവിന്റെ ആദ്യ ബോളിവുഡ് ചിത്രവും അണിയറയിലൊരുങ്ങുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വർക്കുകൾ പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തും.

മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ഈ മാസം 22 നാണ് റിലീസ്.

എന്നാൽ, രഞ്ജി പണിക്കരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍-ജീത്തു ജോസഫ് സംഘം വീണ്ടും കൈകോർക്കുന്നുവെന്ന വാർത്ത വ്യാജമാണെന്നും ജീത്തു സ്ഥിരീകരിച്ചു.