Tuesday 30 October 2018 02:12 PM IST : By സ്വന്തം ലേഖകൻ

ദിലീപിന് കാലകേയന്റെ ‘വിചിത്ര ഭാഷ’ ലൈവ്; രസകരമായ വിഡിയോ

kalkeya-new

ബാഹുബലി ഒന്നാം ഭാഗത്തിൽ ഏറ്റവും രസകരമായത് വില്ലനായ കാലകേയനും അയാളുടെയും കൂട്ടാളികളുടെയും വിചിത്രഭാഷയുമാണ്. ആ ഭാഷയുടെ ബലത്തിൽ, കാലകേയനായി തിളങ്ങിയ പ്രഭാകർ വളരെ വേഗം താരമായി. തുടർന്ന് മലയാളമുൾപ്പടയുള്ള വിവിധ തെന്നിന്ത്യൻ ഭാഷകളിൽ നിന്ന് പ്രഭാകറിനെ തേടി കൈനിറയേ അവസരങ്ങളെത്തി. മലയാളത്തിൽ മമ്മൂട്ടി നായകനായ പരോൾ ആണ് പ്രഭാകറിന്റെ ആദ്യ ചിത്രം. ഇപ്പോൾ ദിലീപ് നായകനാകുന്ന നീതി യിലൂടെ വീണ്ടും മലയാളത്തിലേക്കെത്തുകയാണ് താരം. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണിപ്പോൾ.

ദിലീപിന്റെ മുന്നില്‍ വെച്ച് പ്രഭാകര്‍ തന്റെ കാലകേയ കഥാപാത്രത്തിന്റെ കിലികിലി ഭാഷയിലെ ഡയലോഗ് വീണ്ടും പറയുന്നതാണ് വിഡിയോയിൽ. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന നീതി വയാകോം മോഷന്‍ പിക്ചര്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ്. പ്രിയ ആനന്ദ്, മമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാർ.