Saturday 13 October 2018 03:59 PM IST : By സ്വന്തം ലേഖകൻ

‘വൈറസ്’; കാളിദാസ് പിൻമാറി, പകരം ശ്രീനാഥ് ഭാസി ?

virus

ആഷിക് അബുവിന്റെ വൈറസിൽ നിന്ന് കാളിദാസ് ജയറാം പിൻമാറി. പകരം ശ്രീനാഥ് ഭാസിയാകും ആ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്ന് വാർത്ത. നിപ്പ ദുരന്തം പ്രമേയമാക്കിയാണ് വൈറസ് ഒരുക്കുന്നത്.

ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും ഇതേക്കുറിച്ച് കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാളിദാസ് വെളിപ്പെടുത്തി. ഒപിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഹാസ്, ഷര്‍ഫു എന്നിവര്‍ക്കൊപ്പം സുഡാനി ഫ്രം നൈജീരിയയുടെ സഹ തിരക്കഥാകൃത്തായ മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് വൈറസിന്റെ തിരക്കഥയെഴുതുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്.