Saturday 16 February 2019 10:12 AM IST : By സ്വന്തം ലേഖകൻ

രാജ്യം കരയുമ്പോൾ വിജയാഘോഷം വേണ്ട! കങ്കണയ്ക്ക് കൈയടിച്ച് ആരാധകർ

kangana-new

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ അപലപിച്ചും വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചും സിനിമാ ലോകത്തെ പല പ്രമുഖരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തന്റെ പുതിയ ചിത്രം ‘മണികര്‍ണ്ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സി’യുടെ വിജയാഘോഷം തന്നെ മാറ്റി വച്ചിരിക്കുകയാണ് കങ്കണ റണാവത്ത്.

മുപ്പത്തിയൊമ്പത് സൈനികരുടെ ജീവനെടുത്ത ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തിയാണ് സിനിമയുടെ വിജയാഘോഷം വേണ്ടാ എന്ന തീരുമാനത്തിലേക്ക് കങ്കണ എത്തിയത്.

പല വിധ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടയിലും വിജയകരമായി പ്രദർശനം തുടരുകയാണ് ‘മണികര്‍ണ്ണിക’. ചിത്രത്തിന്റെ സംവിധായികയും കങ്കണയാണ്.

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സൽമാൻ ഖാൻ, ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയവരും പുല്‍വാമ ആക്രമണത്തെ അതി ശക്തമായി അപലപിച്ചിരുന്നു.

കങ്കണയുടെ തീരുമാനത്തെ ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.