Wednesday 08 May 2019 12:26 PM IST : By സ്വന്തം ലേഖകൻ

‘നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്, നീ വാങ്ങിയ ബിയറാണ് അത്, പിന്നെന്തിന് ട്രോളുകൾക്ക് വഴങ്ങി കൊടുക്കണം’? മാധുരിയെ പിന്തുണച്ച് കസ്തൂരി

kasthuri-new

ബിക്കിനി ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് ‘ജോസഫ്’ നായിക മാധുരിയെ സോഷ്യൽ മീഡിയയിൽ ചിലർ മോശം കമന്റുകൾ കൊണ്ട് അപമാനിച്ചതും നടി ചിത്രങ്ങൾ നീക്കം ചെയ്തതുമൊക്കെ പോയ വാരം വലിയ വാർത്തയായിരുന്നു. എന്നാൽ മാധുരിയെ പിന്തുണച്ചും ആ ചിത്രങ്ങൾ നീക്കം ചെയ്തത് എന്തിനെന്നും ചോദിച്ച് തെന്നിന്ത്യൻ താരം കസ്തൂരി രംഗത്തെത്തിയിരിക്കുന്നു.

‘നിന്റെ അവധിക്കാലമാണ്, നിന്റെ ജീവിതമാണ്, നീയാണ് ബിക്കിനി ധരിച്ചിരിക്കുന്നത്. നീ വാങ്ങിയ ബിയറാണ് അത്. പിന്നെന്തിന് ട്രോളുകൾക്ക് വഴങ്ങി കൊടുക്കണം? എന്തിന് ചിത്രങ്ങൾ നീക്കം ചെയ്യണം? ചിലർക്ക് വേണ്ടി നഷ്ടപ്പെടുത്താനുള്ളതല്ല സന്തോഷം, സധൈര്യം നീങ്ങൂ’ മാധുരിയുടെ ചിത്രങ്ങൾ പങ്കുവച്ച് കസ്തൂരി സോഷ്യൽ മീഡിയയിൽ കുറിച്ചു.

അവധി ആഘോഷത്തിന്റെ ഭാഗമായി, കടൽ തീരത്ത് ബിക്കിനി അണിഞ്ഞ് നിൽക്കുന്ന ചിത്രം പങ്കു വച്ച മാധുരിക്ക് നിരവധി അശ്ലീല കമന്റുകളാണ് ലഭിച്ചത്. പിന്നാലെ മാധുരി ചിത്രങ്ങൾ നീക്കുകയായിരുന്നു.