Monday 17 June 2019 10:29 AM IST : By സ്വന്തം ലേഖകൻ

ഇതാണ് മേക്കോവർ മാജിക്! കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് കീർത്തി

k1

തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിനു വേണ്ടിയുള്ള കീർത്തി സുരേഷിന്റെ വമ്പൻ മേക്കോവര്‍ ഇതിനോടകം വാർത്തകളിൽ നിറഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ പുത്തന്‍ ലുക്കിലുള്ള തന്റെ ചില ചിത്രങ്ങൾ കൂടി കീർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നു. ചുരുങ്ങിയ സമയത്തിനിടെ, കീർത്തിയുടെ പുതിയ ചിത്രങ്ങൾ ആരാധകരും സോഷ്യൽ മീഡിയയും ആഘോഷമാക്കിക്കഴിഞ്ഞു.

ഇപ്പോൾ തന്റെ പുതിയ തെലുങ്കുചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കീർത്തി സ്പെയിനിലാണ്. സ്പെയിനിൽ നിന്നുള്ള ചിത്രങ്ങളാണ് കീർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവിടെ നിന്നു തിരിച്ചു വന്ന ശേഷം ബോളിവുഡ് ചിത്രത്തിൽ ജോയിൻ ചെയ്യും.

‘ബധായി ഹോ’ എന്ന വൻ ഹിറ്റിലൂടെ ശ്രദ്ധേയനായ അമിത് ശര്‍മയുടെ സ്പോര്‍ട്സ് ഡ്രാമയാണ് കീർത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം. മുൻ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച് സയ്യിദ് അബ്ദുള്‍ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. അജയ് ദേവ്ഗൺ ആണ് ചിത്രത്തിലെ നായകൻ. അദ്ദേഹത്തിന്റെ ഭാര്യാ വേഷത്തിലാണ് കീർത്തി.

എന്തായാലും ഏറെ മെലിഞ്ഞ് കൂടുതൽ സുന്ദരിയായിരിക്കുന്നു കീർത്തി എന്നാണ് ആരാധകർ പറയുന്നത്.