Saturday 05 January 2019 11:03 AM IST : By സ്വന്തം ലേഖകൻ

‘ദൂരദർശൻ ഡാൻസു’മായി ഷെയ്നും സംഘവും; ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ ടീസർ ഹിറ്റ്

kumbalangi-nights-new

ഈ വർഷം മലയാള സിനിമ കാത്തിരിക്കുന്ന ഏറ്റവും വലിയ റിലീസുകളിലൊന്നാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ വില്ലൻ വേഷമാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിൽ ഒരു സൈക്കോ വില്ലനായാണ് ഫഹദ് എത്തുകയെന്നും വാർത്തകളുണ്ട്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസായി. വേറിട്ടതും ലളിതവുമായ ഈ ടീസർ ഇതിനോടകം പ്രേക്ഷക ശ്രദ്ധയിലേക്കെത്തിയിട്ടുണ്ട്.

ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ എന്നിവരും രണ്ടു പുതു മുഖങ്ങളുമാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ദൂരദർശന്റെ പഴയ പശ്ചാത്തലസംഗീതമാണ് ടീസറിലെ മറ്റൊരു കൗതുകം.

ഫഹദ് ഫാസിലിനൊപ്പം ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് പോത്തന്റെ സഹസംവിധായകനായിരുന്ന മധു സി നാരായണനാണ് കുമ്പളങ്ങി നൈറ്റ്സിന്റെ സംവിധായകൻ. ശ്യാം പുഷ്കരനാണ് തിരക്കഥയൊരുക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രാഹകൻ.

അടുത്ത മാസം ചിത്രം പ്രദർശനത്തിനെത്തും.