Thursday 06 June 2024 10:02 AM IST : By സ്വന്തം ലേഖകൻ

‘സിംഹം ഗ്രാഫിക്സ് ആണത്രേ ഗ്രാഫിക്സ്... അതും മാന്ത് കിട്ടിയ എന്നോട്’: വിഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

kunchakko-boban

കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗര്‍ര്‍ര്‍. റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന സാന്നിധ്യം മോജോ എന്ന സിംഹമാണ്. ദര്‍ശന്‍ എന്നാണ് സിനിമയിൽ മോജോയുടെ പേര്.

ഇപ്പോഴിതാ, മോജോയെ പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബൻ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് വൈറൽ.

‘സിംഹം ഗ്രാഫിക്സ് ആണത്രേ ഗ്രാഫിക്സ്...
അതും മാന്ത് കിട്ടിയ എന്നോട്!!!!’ എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ജൂണ്‍ 14നു ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ജയേഷ് നായര്‍, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍.