Monday 17 June 2019 10:47 AM IST : By സ്വന്തം ലേഖകൻ

‘എല്ലാ ദിവസവും ഫാദേഴ്സ് ഡേ ആക്കുന്ന നിനക്ക് നന്ദി...’! മകന്റെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

k

മകന്റെ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. ഫാദേഴ്സ് ഡേയിലാണ് മകനൊപ്പമുള്ള തന്റെ ചിത്രം ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

‘ഫാദർ ക്ലാസിലേക്ക് ഉയർന്നിരിക്കുകയാണ്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ ആണെന്റെ ടിക്കറ്റ്’. എല്ലാ ദിവസവും ഫാദേഴ്സ് ഡേ ആക്കുന്ന നിനക്ക് നന്ദി.. ഈ സന്തോഷത്തിന് ദൈവത്തിന് നന്ദി. ഈ അനുഗ്രഹത്തിനായുള്ള കാത്തിരിപ്പ് വെറുതെയായില്ല’.– മകനൊപ്പം കിടക്കുന്ന ചിത്രത്തിനൊപ്പം താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ആൺകുഞ്ഞ് ജനിച്ചത്. ചാക്കോച്ചനു കുഞ്ഞു ജനിച്ചതു മുതലുള്ള ഓരോ വിശേഷങ്ങളും അപ്പപ്പോൾ ആരാധകർ ആഘോഷമാക്കുകയാണ്.