Friday 16 September 2022 03:10 PM IST : By സ്വന്തം ലേഖകൻ

‘ബസ് കണ്ടക്റ്ററായിരുന്ന ഇരവി ഇപ്പോള്‍ ഫ്‌ളൈറ്റ്‌ കണ്ടക്റ്ററായിരിക്കുന്നു’: വിഡിയോ പങ്കുവച്ച് ചാക്കോച്ചൻ

kunchakko-boban

‘ഫ്‌ളൈറ്റ്‌ കണ്ടക്റ്റർ’ആയി കുഞ്ചാക്കോ ബോബൻ. താരം പങ്കുവച്ച ഈ രസികന്‍ വിഡിയോ ഇതിനോടകം വൈറലാണ്. വിമാനത്തിന്റെ വാതിലിൽ കയറി നിന്ന് ‘വൈറ്റില... വൈറ്റില’ എന്നു വിളിച്ചു പറയുന്ന ചാക്കോച്ചനാണ് വിഡിയോയില്‍. ‘ബസ് കണ്ടക്റ്ററായിരുന്ന ഇരവി, ഇപ്പോള്‍ ഫ്‌ളൈറ്റ്‌ കണ്ടക്റ്ററായിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ചാക്കോച്ചൻ ‘ഓര്‍ഡിനറി’ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഇരവി കുട്ടന്‍ പിളള. ചിത്രത്തില്‍ ബസ് കണ്ടക്റ്ററായാണ് താരം വേഷമിട്ടത്.

അരവിന്ദ് സ്വാമിയോടൊപ്പമുളള ‘ഒറ്റ്’ ആണ് ചാക്കാച്ചന്റെ തിയറ്ററുകളില്‍ എത്തിയിട്ടുളള ചിത്രം. മലയാളം, തമിഴ് എന്നീ ഭാഷകളില്‍ റിലീസിനെത്തിയ ചിത്രത്തിന്റെ സംവിധായകന്‍ ഫെലിനി ടി.പി യാണ്.