Saturday 14 September 2019 03:27 PM IST : By സ്വന്തം ലേഖകൻ

‘ഇവനാണ് ഞങ്ങളുടെ കുടുംബത്തിലെ ഷോ മാൻ’! അനന്തരവനൊപ്പമുള്ള തകർപ്പൻ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ

kunchakko-new

അനന്തരവനൊപ്പമുള്ള രസികന്‍ ഓണച്ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. ‘ഞങ്ങളുടെ കുടുംഹത്തിലെ ഷോമാൻ. എന്റെ ദൈവപുത്രനും അനന്തരവനും’. സഹോദരീപുത്രന്‍ ജയിംസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ചാക്കോച്ചന്‍ കുറിച്ചു. ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ചാക്കോച്ചന്റെ മകൻ ഇസ ജനിച്ചതിനു ശേഷമുള്ള ആദ്യ ഓണമായിരുന്നു ഇത്തവണത്തേത്. അതുകൊണ്ടു തന്നെ കുടുംബത്തെ സംബന്ധിച്ച് ഈ ഓണക്കാലം ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. ഭാര്യ പ്രിയയ്ക്കും മകൻ ഇസയ്ക്കുമൊപ്പമുള്ള ഓണച്ചിത്രം കഴിഞ്ഞ ദിവസം താരം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.

ചിത്രീകരണം പുരോഗമിക്കുന്ന അഞ്ചാം പാതിരയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. മിഥുൻ മാനുവൽ തോമസ് നിർമിക്കുന്ന ചിത്രം വേറിട്ട ഒരു കുറ്റാന്വേഷണ കഥയാണത്രേ പറയുക.