Wednesday 13 October 2021 02:06 PM IST : By സ്വന്തം ലേഖകൻ

അയ്യോ...മൂധേവികൾ എന്നല്ല...മൂന്നു ദേവികൾ എന്നാണേ...: ചാക്കോച്ചന്റെ രസികൻ വിഡിയോ പങ്കുവച്ച് ലക്ഷ്മി

kunchakko-boban

കുഞ്ചാക്കോ ബോബനും കുടുംബത്തിനുമൊപ്പമുള്ള സൗഹൃദനിമിഷങ്ങളുടെ രസകരമായ വിഡിയോ പങ്കുവച്ച് നടൻ മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോൻ. കഴിഞ്ഞ ദിവസം നടന്ന ഒത്തുകൂടലിനിടെ പകർത്തിയതാണ് ഈ വിഡിയോ.

കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയും ലക്ഷ്മിയും മറ്റൊരു സുഹൃത്തും ചേർന്ന് ഫൊട്ടയ്ക്ക് പോസ് ചെയ്യുമ്പോൾ ‘ഹാസ് മൂധേവികള്‍’ എന്നു തമാശ പറഞ്ഞെത്തുന്ന ചാക്കോച്ചനും ഇതു കേട്ട് ലക്ഷ്മി ചാക്കോച്ചന്റെ കഴുത്തിനു പിടിക്കുന്നതും മൂന്ന് ദേവികള്‍ എന്നാണ് താനുദ്ദേശിച്ചതെന്ന് ചാക്കോച്ചൻ പറയുന്നതുമാണ് ഈ രസികൻ വിഡിയോയിൽ. വിഡിയോ ഇതിനോടകം വൈറലാണ്.