Wednesday 17 February 2021 10:31 AM IST : By സ്വന്തം ലേഖകൻ

‘29 വർഷങ്ങൾക്ക് മുമ്പ്, അവനൊരു തുണയുണ്ടായി...അവനൊരു സഖിയുണ്ടായി’! വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് ലാൽ ജോസ്

lal-jose

തന്റെയും ഭാര്യ ലീനയുടെയും 29–ാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ ലാൽ ജോസ്. ‘29 വർഷങ്ങൾക്ക് മുമ്പ്, അവനൊരു തുണയുണ്ടായി...അവനൊരു സഖിയുണ്ടായി’ എന്ന കുറിപ്പോടെ ലീനയോടൊപ്പമുള്ള തന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ചിത്രങ്ങളും കുറിപ്പും ഇതിനോടകം വൈറലാണ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയ സംവിധായകന് ആശംസകളുമായി എത്തുന്നത്.

മ്യാവൂ ആണ് ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.