Friday 04 December 2020 09:12 AM IST : By സ്വന്തം ലേഖകൻ

കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹം: വിഡിയോ കോളിലൂടെ അനുഗ്രഹവുമായി മമ്മൂട്ടിയും സുൽഫത്തും! വിഡിയോ

abhijith

തന്റെ കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹത്തിന് വിഡിയോ കോളിലൂടെ ആശംസകളും അനുഗ്രഹവും നേർന്ന് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയും ഭാര്യ സുൽഫത്തും.

മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനർ അഭിജിത്തിന്റെയും സ്വാതിയുടെയും വിവാഹം കഴിഞ്ഞ ആഴ്ചയായിരുന്നു. തൃശൂർ വടക്കാഞ്ചേരിയിൽ വച്ചായിരുന്നു ചടങ്ങ്.

കോവിഡ് പരിമിതികൾ മൂലം വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാഞ്ഞതിനാല്‍ താലികെട്ട് കഴിഞ്ഞ ഉടൻ മമ്മൂട്ടി വിഡിയോ കോളിലൂടെ വരന‌െയും വധുവിനെയും അനുഗ്രഹിക്കുകയും വീട്ടുകാരോട് കുശലാന്വേഷണം നടത്തുകയും ചെയ്തു.