Tuesday 13 August 2019 11:32 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ മമ്മൂട്ടിയാണ്, ആർക്കും തോന്നാത്തതാണ് നിങ്ങൾ ചെയ്തത്, നന്നായി വരട്ടെ’! നൗഷാദിനെ തേടി മെഗാസ്റ്റാറിന്റെ വാക്കുകൾ

m-new

മലയാളികൾക്കിപ്പോൾ നൻമയുടെ മറുപേരുകളിലൊന്നാണ് നൗഷാദ്. സ്വന്തം കടയിൽ വിൽപ്പനയ്ക്കായി വാങ്ങി വച്ചിരുന്ന പുത്തൻ വസ്ത്രങ്ങൾ, ദുരിതമനുഭവിക്കുന്നവർക്കായി നിറഞ്ഞ മനസ്സോടെ ചാക്കിൽ വാരി നൽകിയ നൗഷാദിനെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് കേരളം.

അഭിനന്ദനത്തിന്റെ പൂച്ചെണ്ടുമായി നൗഷാദിനെ തേടിയെത്തിയ വിളികളിലൊന്ന് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതാണ്. ‘ഞാൻ മമ്മൂട്ടിയാണ് വിളിക്കുന്നത്. ഞങ്ങൾക്ക് ആർക്കും തോന്നാത്തതാണ് നിങ്ങൾ ചെയ്തത്. വലിയൊരു കാര്യമാണ് നിങ്ങൾ ചെയ്തത്. നന്നായി വരട്ടെ ഇൗദ് മുബാറക്ക്..’ പ്രിയ താരത്തിന്റെ അഭിനന്ദന വാക്കുകൾ നിറഞ്ഞ മനസ്സോടെ നൗഷാദ് കേട്ടിരുന്നു.

‘ഇൗദ് മുബാറക്ക്’ എന്ന ആശംസയോടെയാണ് ഇരുവരും സംസാരം അവസാനിപ്പിച്ചത്.

ഇതിന് പിന്നാലെ ജയസൂര്യയും അദ്ദേഹത്തെ നേരിൽ വിളിച്ച് അഭിനന്ദിച്ചു. സമൂഹമാധ്യമങ്ങളിലും നൗഷാദിന് അഭിനന്ദനപ്രവാഹമാണ്.