Friday 07 September 2018 09:36 AM IST : By സ്വന്തം ലേഖകൻ

നട്ടപ്പാതിരയ്ക്ക് ഹാപ്പി െബർത്ത് ഡേ പാടി ആരാധകർ വീട്ടിൽ, കേക്ക് വേണോയെന്ന് മമ്മൂട്ടി–വിഡിയോ

b-day

പുലരാൻ കാത്തു നിന്നില്ല. മലയാളത്തിന്റെ താരസൂര്യന്റെ പിറന്നാൾ ആഘോഷത്തിന് പാതിരാത്രി തന്നെ തിരികൊളുത്തിയിരിക്കുകയാണ് ആരാധകർ. അതും കൊച്ചിയിലെ മമ്മൂക്കയുടെ വീടിന് മുന്നിൽ. പിന്നെ പറയാനുണ്ടോ പൂരം.

സെപ്റ്റംബർ 7, അർദ്ധരാത്രി 12 മണി കണക്കാക്കിയാണ് ആരാധകർ ആഘോഷം തുടങ്ങിയത്. വീടിന് പുറത്ത് നിന്ന് ഹാപ്പി ബർത്ത് ഡേ പാടിയും ആർപ്പു വിളിച്ചും ആരാധകർ മെഗാതാരത്തിന്റെ പിറന്നാൾ സംഭവമാക്കി മാറ്റുകയായിരുന്നു.

കാറിൽ നിന്ന് വീടിനുള്ളിലേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് ആരാധകർ ഗേറ്റിന് പുറത്ത് പിറന്നാളാശംസകളുമായി എത്തിയത്. ഹാപ്പി ബെർത്ത്ഡേ മമ്മൂക്ക എന്ന് അവർ വിളിച്ചുപറഞ്ഞപ്പോൾ.  വീടിന് പുറത്തേക്ക് എത്തി. കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകർ  കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു.

പിന്നീട് അൽപസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുൽഖറും ഒരുമിച്ചെത്തി. പിന്നീട് ദുൽഖർ ആരാധകർക്കായി കേക്ക് വിതരണം ചെയ്തു. ഇൗ സ്നേഹ വിഡിയോ ആരാധകർ സോഷ്യൽ ലോകത്ത് പങ്കുവച്ചതോടെ ആ കേക്കിനോളം മധുരത്തിൽ മറ്റുള്ളവരും പങ്കുവയ്ക്കുകയാണ്.