Wednesday 25 April 2018 11:58 AM IST : By സ്വന്തം ലേഖകൻ

`നിനക്ക് കാട്ടു ഞാവൽ പഴത്തിന്റെ നിറമാണ്`; ആകാംക്ഷയുണർത്തി അങ്കിൾ ടീസർ

uncle

മെഗാസ്റ്റാർ മമ്മൂട്ടിയുടെ വേറിട്ട വേഷപ്പകർച്ചയിലെത്തുന്ന അങ്കിൾ റിലീസിനൊരുങ്ങിക്കഴിഞ്ഞു. പ്രേക്ഷകരെ ആവേശത്തിലാക്കിയ ചിത്രത്തിലെ ആദ്യ ടീസറിനു ശേഷം ഇപ്പോഴിതാ പുതിയ ടീസർ അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്.

29സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ മമ്മൂട്ടിയും നായിക കാർത്തികയുമാണ് പ്രത്യക്ഷപ്പെടുന്നത്. ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് റോളിലാണ് എത്തുന്നതെന്നാണ് സൂചന.

കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാർ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടി വില്ലനാണോ നായകനാണോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്ന് സംവിധായകന്‍ നേരെത്ത പറഞ്ഞിരുന്നു.

കേരളത്തിന് പുറത്ത് പഠിക്കാൻ പോകുന്ന പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ഊട്ടി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. ജോയ് മാത്യു, മുത്തുമണി,കെ. പി. എ. സി. ലളിത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.