Wednesday 14 November 2018 04:11 PM IST : By സ്വന്തം ലേഖകൻ

‘എ പൃഥ്വിരാജ് ഫ്രെയിം’; മോഹൻലാലിന്റെയും മഞ്ജുവിന്റെയും ചിത്രം വൈറൽ

manju-new

മലയാളത്തിന്റെ പ്രിയ താര ജോഡിയാണ് മോഹൻലാലും മഞ്ജു വാര്യരും. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രങ്ങളാണ് ലൂസിഫറും ഒടിയനും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ സെറ്റിൽ മോഹൻലാലിനൊപ്പം ഇരിക്കുന്ന ഒരു മനോഹരമായ ചിത്രം മഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പൃഥ്വിരാജാണ് ഈ ഫോട്ടോ പകർത്തിയതെന്ന പ്രത്യേകതയുമുണ്ട്. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രത്തിൽ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിലാണ് മോഹൻലാൽ. പൊളിറ്റിക്കൽ ത്രില്ലറാണ് ലൂസിഫർ. വിവേക് ഒബ്റോയ്, ടൊവിനൊ തോമസ് തുടങ്ങി വൻ താരനിര ചിത്രത്തിന്റെ ഭാഗമാണ്. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം.