Monday 09 December 2019 12:48 PM IST : By സ്വന്തം ലേഖകൻ

വിദ്യാർഥിനികൾക്കൊപ്പം വീണ്ടും പൊളിച്ചടുക്കി മഞ്ജു, ഒപ്പം അനുശ്രീയും! നൃത്ത വിഡിയോ വൈറൽ

manju-

കോച്ചി, തേവര സേക്രട്ട് ഹാർട്ട് കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്യുന്ന മഞ്ജു വാരിയരുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ, കോട്ടയം സിഎംഎസ് കോളജിലെ വിദ്യാർഥിനികൾക്കൊപ്പം ഉള്ള മഞ്ജുവിന്റെ തകർപ്പൻ നൃത്തവും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നു. നടി അനുശ്രീയും ഒപ്പമുണ്ടായിരുന്നു.

പുതിയ ചിത്രം ‘പ്രതി പൂവൻ കോഴി’ യുടെ പ്രമോഷന്റെ ഭാഗമായാണ് ഇരുവരും സിഎംഎസില്‍ എത്തിയത്.

വിദ്യാർഥികൾക്കൊപ്പം മഞ്ജുവും അനുശ്രീയും ചുവടു വയ്ക്കുന്നതിന്റെ വിഡിയോ ഇതിനോടകം വൈറലാണ്.