Friday 13 November 2020 09:15 AM IST : By സ്വന്തം ലേഖകൻ

ഒരു വന്‍ തമ്മില്‍തല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല, അല്ലേ ചേട്ടാ...! ത്രോബാക്ക് ചിത്രം പങ്കുവച്ച് മഞ്ജു

MANJU-WARRIE

നടനും സംവിധായകനുമായ സഹോദരന്‍ മധു വാരിയര്‍ക്കൊപ്പമുള്ള തന്റെ ഒരു പഴയ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയര്‍. 

ലളിതവും സുന്ദരവുമായ ഇരിപ്പ് കണ്ടാല്‍ ഒരു വന്‍ തമ്മില്‍തല്ല് കഴിഞ്ഞ് ഇരിക്കുകയാണെന്ന് പറയുകയേയില്ല അല്ലേ ചേട്ടാ...എന്ന കുറിപ്പോടെയാണ് മഞ്ജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മധു വാരിയര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം ആണ് മഞ്ജുവിന്റെ പുതിയ ചിത്രങ്ങളില്‍ ഒന്ന്. ബിജു മേനോന്‍ ആണ് ചിത്രത്തിലെ നായകന്‍.