Thursday 23 July 2020 11:01 AM IST : By സ്വന്തം ലേഖകൻ

തീ പാറും ഡയലോഗുമായി അനൂപ് മേനോൻ! ‘മരട് 357’ ആദ്യ ടീസർ എത്തി

maradu

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് അനൂപ് മേനോൻ നായകനാകുന്ന ‘മരട് 357’ ന്റെ ആദ്യ ടീസർ എത്തി. അനൂപ് മേനോന്റെ ത്രസിപ്പിക്കുന്ന ഡയലോഗാണ് ടീസറിന്റെ ഹൈലൈറ്റ്. എബ്രഹാം മാത്യു, സുദർശനൻ കാഞ്ഞിരംകുളം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചയിതാവ് ദിനേശ് പള്ളത്താണ്.

ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, അഞ്ജലി നായര്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

ഛായാഗ്രഹണം – രവി ചന്ദ്രന്‍. എഡിറ്റിങ് – വി.ടി. ശ്രീജിത്ത്, സംഗീതം – 4 മ്യൂസിക്, നൃത്തസംവിധാനം – ദിനേശ് മാസ്റ്റര്‍, പ്രസന്നമാസ്റ്റര്‍.