Saturday 20 February 2021 09:57 AM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് നിരന്തരം മെച്ചപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്! നന്ദി പറഞ്ഞ് മോഹൻലാൽ

mohanlal

ദൃശ്യം 2 വൻ ചർച്ചയും വിജയവുമാകുമ്പോൾ, പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മോഹൻലാൽ. ആളുകളുടെ അകമഴിഞ്ഞ സ്നേഹത്തിന് നന്ദി അറിയിച്ച അദ്ദേഹം ഈ സ്നേഹവും പിന്തുണയുമാണ് കൂടുതൽ മികച്ചതാകാൻ തനിക്കു പ്രചോദനം നൽകുന്നതെന്നും സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ദൃശ്യം 2ന് ലഭിക്കുന്ന അതിശയകരമായ പ്രതികരണത്തിൽ അതിയായ സന്തോഷം. നിങ്ങളിൽ പലരും ഇതിനകം തന്നെ സിനിമ കണ്ട്, വിളിച്ചും സന്ദേശങ്ങളായും അഭിനന്ദനം അറിയിച്ചു എന്നതും വളരെയേറെ സന്തോഷം നൽകുന്നു. നല്ല സിനിമകളെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ എല്ലായ്പ്പോഴും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ദൃശ്യം 2 ന്റെ വിജയം. സിനിമാ സ്നേഹിക്കുന്ന പൊതുജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് നമ്മെത്തന്നെ നിരന്തരം മെച്ചപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്. അകമഴിഞ്ഞ ഈ സ്നേഹത്തിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ആത്മാർത്ഥമായ നന്ദി. എനിക്കും ദൃശ്യം ടീമിലെ എല്ലാവർക്കും ഇത് ഒരു വലിയ കാര്യം തന്നെയാണ്’.– താരം കുറിച്ചു.