Monday 14 September 2020 02:08 PM IST : By സ്വന്തം ലേഖകൻ

പതിവ് തെറ്റിയില്ല, ലാലേട്ടൻ ആയുർവേദ ചികിത്സയ്ക്ക് എത്തി! ചിത്രങ്ങൾ വൈറൽ

mohanlal

ഈ വർഷവും മോഹൻലാൽ പതിവ് തെറ്റിച്ചില്ല. വര്‍ഷംതോറുമുള്ള ആയുർവേദ ചികിത്സയ്ക്ക് താരം ഇക്കുറിയും എത്തി. പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് താരം ഇപ്പോൾ. ഇവിടെ നിന്നുള്ള ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

അതേസമയം, മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ന്റ ചിത്രീകരണം ഒരാഴ്ച കൂടി വൈകും എന്നാണ് റിപ്പോർട്ട്. സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതാണ് കാരണം. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിൽ വച്ചാണ് ചിത്രീകരണം. കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുക.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മിക്കുന്നത്. മീന ഉള്‍പ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം 2–വിലുമുണ്ടാകും.