Thursday 06 September 2018 09:54 AM IST : By സ്വന്തം ലേഖകൻ

മാനായും മനുഷ്യനായും ഒടിയൻ; കൂടുതൽ ചെറുപ്പമായി മോഹൻലാൽ

odyan

മോഹൻലാൽ എന്ന അഭിനയ പ്രതിഭ നമുക്കായ് കാത്തുവച്ചിരിക്കുന്ന ഒടിയൻ എന്ന ദൃശ്യവിസ്മയത്തിലേക്ക് ഇനി അധികം ദൂരമില്ല. ഒടിയൻ മാണിക്യനായുള്ള മോഹൻലാലിന്റെ പരകായ പ്രവേശം വെള്ളിത്തിയരയിൽ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷക ലക്ഷങ്ങൾ. ആകാംക്ഷയേറ്റിയെത്തിയ ചിത്രത്തിന്റെ ട്രെയിലറിനും ഫസ്റ്റ്ലുക്കിനും ശേഷം ഇപ്പോഴിതാ ഒടിയന്റെ മറ്റൊരു അവതാരം പ്രേക്ഷരിലേക്കെത്തിയിരിക്കുന്നു.

ആകാംക്ഷ ഇരട്ടിയാക്കി ഒടിയന്റെ പുതിയ ഗെറ്റപ്പ് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കൂടുതൽ ചെറുപ്പമായ മോഹൻലാലിനെയാണ് പുതിയ പോസ്റ്ററിൽ കാണാനാകുന്നത്.

ഐതിഹ്യങ്ങളുടെയും കെട്ടു കഥകളുടെയും ചുവടുപിടിച്ചാണ് ഒടിയൻ കഥ പറയുന്നത്. തമിഴ്‌ സൂപ്പര്‍‌താരം പ്രകാശ് രാജാണ് ഒടിയനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാവുണ്ണി എന്ന അതിശക്തനായ വില്ലനായിട്ടാകും അദ്ദേഹം ഒടിയനില്‍ എത്തുക. മഞ്ജുവാര്യർ, നരേയ്ൻ, ഇന്നസെന്റ്, സിദ്ദീഖ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്.