Tuesday 12 February 2019 02:04 PM IST : By സ്വന്തം ലേഖകൻ

ലാലേട്ടനെ വിസ്മയിപ്പിച്ച കുട്ടി ആരാധകൻ! കൗതുകമുണർത്തുന്ന വിഡിയോ വൈറൽ

fan

പ്രായഭേദമന്യേ മോഹൻലാലിനോടുള്ള മലയാളികളുടെ ആരാധന പുതുമയല്ല. പ്രായമായവർ മുതൽ കൊച്ചുകുട്ടികൾ വരെ ലാലേട്ടന്റെ ആരാധകരാണ്. അതിൽ ഒരു കുട്ടി ആരാധകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

വ്യത്യസ്തമായി ഒന്നും തന്നെയില്ലെങ്കിലും അവന്റെ കുട്ടി മുഖത്തെ ഗൗരവവും കുറുമ്പും സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നു.

കൊച്ചിയിൽ ‘കായംകുളം കൊച്ചുണ്ണി’യുടെ നൂറാം ദിനാഘോഷത്തിനിടെയാണ് സംഭവം. സദസ്സിലിരിക്കുന്ന മോഹൻലാലിന്റെ അടുത്തേക്കെത്തിയ കുട്ടി ആരാധകൻ താരത്തോട് ഒരു സെൽഫി ചോദിച്ചു. കുസൃതിച്ചിരിയോടെ തന്റെ ആഗ്രഹം നിറവേറ്റിയ ലാലേട്ടനു കൈ കൊടുത്ത് ഗൗരവത്തിൽ മടങ്ങിപ്പോവുന്ന അവനെ സോഷ്യൽ മീഡിയ നെഞ്ചേറ്റിക്കഴിഞ്ഞു.

മുഖത്തു യാതൊരു ഭാവമാറ്റവുമില്ലാത്ത ആരാധകനെ ഒരുനിമിഷം മോഹൻലാലും ശ്രദ്ധിച്ചു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നിവിൻ പോളി, റോഷൻ ആൻഡ്രൂസ് തുടങ്ങി പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.