Friday 30 October 2020 09:12 AM IST : By സ്വന്തം ലേഖകൻ

ചങ്ക് ചങ്ങാതിമാര്‍ക്കൊപ്പം വധൂവരന്‍മാരുടെ നൃത്തം! മൃദുല മുരളിയുടെ വിവാഹ വിഡിയോ കാണാം

mrudula

യുവ നടി മൃദുല മുരളിയുടെ വിവാഹവിഡിയോ വൈറല്‍. നിതിന്‍ വിജയനാണ് താരത്തിന്റെ വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് നിതിന്‍.

ചടങ്ങില്‍ മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ വിജയ് യേശുദാസ്, നടി രമ്യാ നമ്പീശന്‍, ഗായിക സയനോര തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇവര്‍ക്കൊപ്പം വധൂവരന്‍മാര്‍ നൃത്തം ചെയ്യുന്നതും വിഡിയോയില്‍ കാണാം.

വിഡിയോ -